ചുങ്കത്തറ സ്വദേശിയായ വിദ്യാർഥി ആലുവയിൽ പുഴയിൽ മുങ്ങി മരിച്ചു
എടക്കര: ചുങ്കത്തറ സ്വദേശിയായ വിദ്യാർഥി ആലുവയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു.
ചുങ്കത്തറ അന്ന ഇലക്ട്രിക്കൽസ് ഉടമ കാട്ടിച്ചിറ തെക്കേതുണ്ടിയിൽ ഷാജിയുടെ മകൻ ആരോണ്‍ ഷാജി (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. ആലുവ മറന്പള്ളി എംഇഎസ് കോളജിലെ ബിവോക് രണ്ടാംവർഷ വിദ്യാർഥിയാണ് ആരോണ്‍. മറ്റ് മൂന്ന് സഹപാഠികൾക്കൊപ്പം പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഒരു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ വന്ന ആരോണ്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തിരികെ കോളജിലേക്ക് പോയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ജിജി. സഹോദരി: അന്ന.